ടോട്ടൻഹാമിനെതിരെ ജയിച്ചേ പറ്റൂ – ഫ്രെഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

തങ്ങളുടെ അടുത്ത പ്രീമിയർ ലീഗ് മത്സരത്തിൽ ടോട്ടൻഹാമിനെ തോല്പ്പിച്ചേ പറ്റൂ എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ഫ്രെഡ്. കഴിഞ്ഞ മത്സരത്തിൽ ബ്രൈറ്റണോട് ഏറ്റ പരാജയം മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാമ്പിൽ ആകെ നിരാശ പരത്തിയിരിക്കുന്ന അവസരത്തിലാണ് ടോട്ടൻഹാമിനെതിരെ ജയിക്കാൻ തയ്യാറാണെന്ന് ഫ്രെഡ് അറിയിച്ചത്.

ടോട്ടൻഹാം മികച്ച ടീമാണ്, പക്ഷെ അതൊന്നും വിജയത്തിൽ കുറഞ്ഞ ഒന്നും നേടാനുള്ള തടസ്സമല്ല‌. പ്രീമിയർ ലീഗ് കിരീടം നേടാൻ കരുത്തുള്ള ടീം തന്നെയാണ് മാഞ്ചെസ്റ്റർ യുണൈറ്റഡ് എന്ന് തെളിയിക്കാൻ എല്ലാ മത്സരവും വിജയിച്ചേ പറ്റൂ എന്നും ഫ്രെഡ് പറഞ്ഞു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഫ്രെഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡിൽ ഉണ്ടായിരുന്നു. തിങ്കളാഴ്ച ഓൾഡ്ട്രാഫോർഡിൽ വെച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടൻഹാം മത്സരൻ നടക്കുക‌