
മാഞ്ചസ്റ്റർ യുണൈറ്റഡ് ഇത്തവണയും പ്രീ സീസൺ ടൂർ അമേരിക്കയിലേക്കാകും. അവസാന വർഷവും അമേരിക്കയിലായിരുന്നു മൗറീന്യോയുടെയും സംഘത്തിന്റെയും പ്രീ സീസൺ ഒരുക്കങ്ങൾ. ഇത്തവണ ലോകകപ്പ് ഉള്ള വർഷമായതിനാൽ തന്നെ രണ്ടാഴ്ച മാത്രം നീളുന്ന പ്രീ സീസണാകും നടാക്കുക.
ജൂലൈ അവസാന വാരങ്ങളിൽ ആകും യുണൈറ്റഡ് അമെരിക്കയിലേക്ക് തിരിക്കുക. ജൂലൈ 19ന് മെക്സിക്കൻ ക്ലബായ ക്ലബ് അമേരിക്കയേയും ജൂലൈ 22ന് സാൻ ജോസ് എർത്ക്വേകിനേയും യുണൈറ്റഡ് നേരിടും. അമേരിക്കയിൽ വെച്ച് ലിവർപൂളുമായി ഒരു മത്സരം കളിക്കാനും സാധ്യതയുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial