മാഞ്ചസ്റ്റർ പ്രീസീസൺ ടൂറിന് സീനിയർ ടീമിനൊപ്പം 16കാരനും

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇത്തവണ പ്രീസീസൺ ടൂറിന് പോകുമ്പോൾ സീനിയർ താരങ്ങൾക്ക് ഒപ്പം ഒരു 16കാരനും ഉണ്ടാകും. 16കാരനായ മേസൺ ഗ്രീൻവുഡിനാണ് സീനിയർ ടീമിനൊപ്പം അമേരിക്കയിലേക്ക് പറക്കാൻ പോകുന്നത്. അക്കാദമിക്കായും യൂത്ത് ടീമുകൾക്കായും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഗ്രീൻവുഡ് ഹോസെ മൗറീനോയുടെയും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ഇതുവരെ പ്രീ സീസണ് പോകുന്ന സ്ക്വാഡ് പ്രഖ്യാപിച്ചില്ല എങ്കിലും ഈ 16കാരൻ ഉണ്ടാകുമെന്ന് ഉറപ്പാണ്.

റിസേർവ് ടീം ഓസ്ട്രിയയിൽ പരിശീലനത്തിന് പറന്നപ്പോൾ ഗ്രീൻവുഡിനോട് മാഞ്ചസ്റ്ററിൽ തന്നെ നിക്കാനാണ് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ സീസണിൽ 17 മത്സരങ്ങളിൽ നിന്ന് 16 ഗോളുകളും 4 അസിസ്റ്റും ഈ യുവതാരം നേടിയിരുന്നു. അറ്റാക്കിംഗ് മിഡായും സ്ട്രൈക്കറായും കളിക്കാൻ കഴിവുണ്ട്. മാസൊൺ മാത്രമല്ല അണ്ടർ 17 ലോകകപ്പിലെ ഇംഗ്ലണ്ട് ഹീറോ ആഞ്ചൽ ഗോമസ്, യുണൈറ്റഡ് യൂത്ത് ടീമിലെ ഏറ്റവും മികച്ച ടാലന്റ് എന്ന് പറയപ്പെടുന്ന തഹിത് ചോങ് എന്നിവരും പ്രീ സീസണ് യുണൈറ്റഡിനൊപ്പം ഉണ്ടാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement