മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ ഭീരുക്കളാണെന്ന് റോയ് കീൻ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരങ്ങളെ രൂക്ഷമായി വിമർശിച്ച് മുൻ ക്ലബ് ക്യാപ്റ്റൻ റോയ് കീൻ. ജോസെ മൗറീനോയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട പ്രതികരണത്തിലാണ് കീൻ യുണൈറ്റഡ് താരങ്ങൾക്ക് എതിരെ തിരിഞ്ഞത്. താൻ ജോസെ മൗറീനോയുടെ ആരാധകനല്ല എന്നാലും ജോസെയെ കുറിച്ച് ആലോചിച്ച് സങ്കടമുണ്ട്. താരങ്ങൾ ജോസെയെ ബസ്സിനു മുന്നിലേക്ക് എറിഞ്ഞതാണ് കീൻ പറയുന്നു.

കളിക്കാർക്ക് ധൈര്യമില്ല, അവർ ജോസെയെ ബലിയാടിക്കുകയാണ് ചെയ്തത്. ഇത്ര കാലവും മാനേജറുടെ പിറകിൽ ഒളിക്കുകയായിരുന്നു താരങ്ങൾ ഓരോരുത്തരും. അവർക്ക് ആഗ്രഹിച്ച പൊസിഷനിൽ കളിക്കാൻ പറ്റുന്നില്ല എന്നതൊക്കെ കാരണങ്ങളാക്കി ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടുകയാണ് അവർ. ഈ താരങ്ങൾ ഗ്രൗണ്ടിൽ മാത്രമല്ല മനുഷ്യർ എന്ന രീതിയിലും ബലഹീനർ ആണെന്നും കീൻ പറഞ്ഞു.

താരങ്ങൾ ഹൃദയം നൽകി കളിക്കുന്നില്ല എന്ന് നേരത്തെ പരിശീലകനായി ഇരിക്കെ തന്നെ മൗറീനോയും വിമർശിച്ചിരുന്നു.

Exit mobile version