Site icon Fanport

“മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇനി ആരാധകർ അർഹിക്കുന്ന ഫുട്ബോൾ” – ഒലെ

മാഞ്ചസ്റ്റർ യുണൈറ്റഡിൽ താൽക്കാലിക പരിശീലകനായി കയറിയ ഒലെ ഗണാർ സോൾഷ്യാർ ക്ലബിനായുള്ള തന്റെ ആദ്യ അഭിമുഖം നൽകി. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ താരമായ സോൾഷ്യർ തന്റെ പ്രധാന ലക്ഷ്യം മാഞ്ചസ്റ്റർ യുണൈറ്റഡ് നല്ല ഫുട്ബോൾ കളിക്കുകയാണെന്ന് പറഞ്ഞു. ആരാധകർ ആഗ്രഹിക്കുന്ന അർഹിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് വർഷങ്ങളായി അറിയപ്പെടുന്ന ഫുട്ബോൾ ഈ ടീമിന് കളിക്കാൻ ആകുമെന്ന് സോൾഷ്യർ പറഞ്ഞു.

നേരത്തെ ഡിഫൻസീവ് ഫുട്ബോൾ കളിക്കുന്നു എന്നതായിരുന്നു മുൻ പരിശീലകനായ മൗറീനോയ്ക്ക് എതിരെ ഉണ്ടായിരുന്ന പ്രധാന വിമർശനം. കളിക്കാർ അവർ കളിക്കുന്ന ഫുട്ബോൾ ആസ്വദിക്കുന്നുണ്ട് എന്ന് ഉറപ്പിക്കാൻ താൻ ശ്രമിക്കും. തനിക്ക് വളരെ വലില നല്ല സ്ക്വാഡാണ് ഉള്ളത്. ഇവർക്ക് സഹായി ആയി നിൽക്കുകയാണ് തന്റെ ജോലി എന്നും സോൾഷ്യർ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരിശീലിപ്പിക്കുക എന്നത് അഭിമാനകരമാണ്. പക്ഷെ തന്റെ ജോലി എന്താണെന്ന് തനിക്ക് അറിയാം എന്നും പുതിയ പരിശീലകനെ മാഞ്ചസ്റ്റർ യുണൈറ്റഡ് എത്തിക്കുന്നത് വരെ ക്ലബിനെ സഹായിക്കാൻ താൻ ഉണ്ടാകുമെന്നും ഒലെ പറഞ്ഞു. നാളെ കാർഡിഫിനെതിരായ മത്സരത്തോടെയാകും ഒകെ പരിശീലകനായി യുണൈറ്റഡിൽ അരങ്ങേറുക.

Exit mobile version