മാഞ്ചസ്റ്ററിന് ആശ്വാസം, മാറ്റിച് പരിശീലനം പുനരാരംഭിച്ചു

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മിഡ്ഫീൽഡർ മാറ്റിച് പരിശീലനം പുനരാരംഭിച്ചു. പ്രീസീസൺ ട്രെയിനിങ്ങിനിടെ പരിക്കേറ്റ മാറ്റിച് വയറിന് ശസ്ത്രക്രിയ നടത്തിയിരുന്നു‌. തുടർന്നു കുറച്ചു ദിവസങ്ങളായി വിശ്രമത്തിലായിരു‌ന്നു. ഇന്ന് മുതൽ താരം ടീമിനൊപ്പം പരിശീലനം ആരംഭിച്ചു. ടോട്ടൻഹാമിനെതിരെ കളിച്ചില്ലാ എങ്കിലും ബേൺലിക്കെതിരായ മത്സരത്തിന് മുമ്പ് താരം പൂർണ്ണ ഫിറ്റ്നെസ് വീണ്ടെടുക്കും.

മാറ്റിചിന്റെ കുറവ് അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡിൽ വ്യക്തമായിരുന്നു. മാറ്റിചിന്റെ അഭാവത്തിൽ ഡിഫൻസീവ് റോൾ പെരേര ആയിരുന്നു കൈകാര്യം ചെയ്തത്‌.

Exit mobile version