“മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കിരീട മോഹങ്ങൾ ഇന്നലെ അവസാനിപ്പിച്ചു”

- Advertisement -

ഇന്നലെ മാഞ്ചസ്റ്റർ ഡെർബിയിൽ പരാജയപ്പെട്ടതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീമിയർ ലീഗ് കിരീട പ്രതീക്ഷ അവസാനിച്ചു എന്ന് മാഞ്ചസ്റ്റർ സിറ്റി താരം ബെർണാടോ സിൽവ. മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇനി ഈ സീസണിൽ പ്രീമിയർ ലീഗ് നേടാൻ ആകുമെന്ന് തനിക്ക് തോന്നുന്നില്ല എന്നും സിൽവ പറഞ്ഞു. ഇന്നലെ തികച്ചും ഏകപക്ഷീയമായ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു സിറ്റി ജയിച്ചത്.

ഈ ജയം സിറ്റിയെ മാഞ്ചസ്റ്റർ യുണൈറ്റഡിനേക്കാൾ 12 പോയന്റ് മുന്നിൽ എത്തിച്ചു. ഇത്രയും വലിയ പോയന്റ് വ്യത്യാസം മറികടക്കാൻ എളുപ്പമല്ല എന്ന് ബെർണാഡോ സിൽവ പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റി മാത്രമല്ല ചെൽസിയും ലിവർപൂളും ഒക്കെ മാഞ്ചസ്റ്റർ യുണൈറ്റഡിനേക്കാൾ ബഹുദൂരം മുന്നിൽ ആണ്. അതുകൊണ്ട് തന്നെ ഇനിയും അവർക്ക് കിരീട സാധ്യത ഇല്ല. പോർച്ചുഗീസ് താരം പറഞ്ഞു.

Advertisement