പ്രീ സീസൺ ജയത്തോടെ അവസാനിപ്പിച്ച് യുണൈറ്റഡ്, ഇനി സൂപ്പർ കപ്പ്

- Advertisement -

പ്രീ സീസൺ ടൂറിലെ അവസാന മത്സരത്തിൽ സാമ്പ്ഡോറിയയെ പരാജയപ്പെടുത്തി കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് മാഞ്ചസ്റ്ററിലേക്ക് തിരിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം. ഹുവാൻ മാറ്റയും മിഖിതര്യനുമാണ് യുണൈറ്റഡിനു വേണ്ടി ഗോൾ നേടിയത്.

3-5-3 ഫോർമേഷനിൽ കളി ആരംഭിച്ച യുണൈറ്റഡിനു വേണ്ടി യുണൈറ്റഡിന്റെ ഏറ്റവും പുതിയ സൈനിങ് മാറ്റിച്ച് ഇന്നലെ അരങ്ങേറ്റം നടത്തി. പത്താം മിനുറ്റിൽ നടന്ന ഒരു കൗണ്ടർ അറ്റാക്കിലൂടെ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ഗോൾ പിറന്നത്. മിഖിതാര്യനും വലൻസിയയും ഡാർമിയനും ചേർന്നു നടത്തിയ കൗണ്ടർ അറ്റാക്കിനൊടിവിൽ ഹെഡറിലൂടെ മിഖിതാര്യൻ ഗോൾ നേടുകയായിരുന്നു. രണ്ടാം പകുതിയിൽ സാമ്പ്ഡോറിയ സമനില ഗോൾ നേടിയെങ്കിലും മാറ്റയിലൂടെ യുണൈറ്റഡ് വിജയം ഉറപ്പിച്ചു. 81ാം മിനുറ്റിൽ മാർഷ്യലിന്റെ പാസിൽ നിന്നായിരുന്നു മാറ്റയുടെ ഗോൾ.

ഇതോടെ പ്രീസിസണിൽ ഏഴു മത്സരങ്ങളിൽ ആറും യുണൈറ്റഡ് വിജയിച്ചു. ബാഴ്സലോണയോട് മാത്രമാണ് യുണൈറ്റഡ് പ്രീസീസൺ ടൂറിൽ പരാജയം അറിഞ്ഞത്. ഇനി റയൽ മാഡ്രിഡഡുമായുള്ള യുവേഫ സൂപ്പർ കപ്പാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത പോരാട്ടം. എട്ടാം തീയതി ബുധനാഴ്ചയാണ് യൂറോപ്പാ ചാമ്പ്യൻസും ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാരും ഈ‌ സീസണിലെ ആദ്യ കപ്പിനായുള്ള പോരാട്ടത്തിന് ഇറങ്ങുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement