സ്വന്തം ഗ്രൗണ്ടിൽ നാണം കെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് സീസണ് അവസാനം

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് സീസൺ കഴിഞ്ഞു എന്നൊരു ആശ്വാസം മാത്രമേ ഉണ്ടാകു. ദയനീയ പ്രകടനങ്ങളുടെ നിര തന്നെ കണ്ട സീസണിലെ അവസാന ദിവസവും മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകിയത് നിരാശ മാത്രം. ഇന്ന് നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ഓൾഡ് ട്രാഫോർഡിൽ കാർഡിഫ് സിറ്റിയോടാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടത്.

സീസണിൽ പ്രീമിയർ ലീഗിൽ നിന്ന് റിലഗേറ്റ് ആയ ടീമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചത്. അതും എതിരില്ലാത്ത രണ്ടു ഗോളുകൾക്ക്. മാഞ്ചസ്റ്റർ നിരയിലെ ഭൂരിഭാഗം താരങ്ങളും ഇന്ന് ഒട്ടും താല്പര്യമില്ലാത്തവരായാണ് ഗ്രൗണ്ടിൽ കാണപ്പെട്ടത്. യുവതാരം ഗ്രീന്വുഡിനെ ആദ്യ ഇലവനിൽ തന്നെ ഒലെ ഇന്ന് ഇറക്കിയിരുന്നു. ഗ്രീന്വുഡ് മികച്ചു നിന്നെങ്കിലും വേറെ ആരും ഇന്ന് ഭേദപ്പെട്ട പ്രകടനം പോലും യുണൈറ്റഡ് നിരയിൽ നടത്തിയില്ല.

മെൻഡെസാണ് രണ്ട് ഗോളുകളും നേടിയത്. ആദ്യ പകുതിയിൽ ഒരു പെനാൾട്ടിയിലൂടെ ആദ്യ ഗോളും, രണ്ടാം പകുതിൽ യുണൈറ്റഡിന്റെ പരിതാപകരമായ ഡിഫൻഡിങിന്റെ ഗുണം കിണ്ട് രണ്ടാം ഗോളും മെൻഡെസ് നേടി. മാഞ്ചസ്റ്റർ യുണൈറ്റഡ് സീസണിൽ 66 പോയന്റുമായി ആറാം സ്ഥാനത്ത് തന്നെ ഫിനിഷ് ചെയ്തു. അവസാന 12 മത്സരങ്ങളിൽ വെറും രണ്ട് മത്സരങ്ങളിൽ മാത്രമാണ് യുണൈറ്റഡ് വിജയിച്ചത്.

Advertisement