മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ബ്രൈറ്റണെതിരെ

- Advertisement -

പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രൈറ്റണെ നേരിടും. ബ്രൈറ്റന്റെ ഹോം ഗ്രൗണ്ടിലാകും മത്സരം നടക്കുക. ആദ്യ മത്സരത്തിൽ ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ബ്രൈറ്റണെ യുണൈറ്റഡ് നേരിടുന്നത്. ആദ്യ ലീഗ് മത്സരത്തിൽ ബ്രൈറ്റൺ വാറ്റ്ഫോർഡിൽ നിന്ന് എതിരില്ലാത്ത രണ്ടു ഗോളുകളുടെ പരാജയം നേരിടേണ്ടി വന്നിരുന്നു.

കഴിഞ്ഞ മത്സരത്തിലെ വിജയ ഫോർമുലയിൽ ചെറിയ മാറ്റമായവുമാകും മൗറീനോ ഇന്ന് ഇറങ്ങുക. അറ്റാക്കിൽ ഇന്ന് റാഷ്ഫോർഡിന് പകരം ലുകാകു ആദ്യ ഇലവനിൽ എത്തും. മാർഷ്യലും റാഷ്ഫോർഡും ഇന്ന് ബെഞ്ചിൽ ആകും. പരിശീലനം പുനരാരംഭിച്ച മിഡ്ഫീൽഡർ മാറ്റിച്ച് ഇന്ന് ബെഞ്ചിൽ എത്താൻ സാധ്യതയുണ്ട്. രാത്രി 8.30നാണ് മത്സരം.

Advertisement