സിറ്റിക്ക് ഉജ്ജ്വല ജയം, സമനിലയിൽ കുടുങ്ങി യുണൈറ്റഡ്

സ്വന്തം സ്റ്റേഡിയത്തിൽ വെസ്റ്റ് ഹാമിന് മാഞ്ചസ്റ്റർ സിറ്റിയോട് 4-0 ത്തിന്റെ കനത്ത തോൽവി. സിറ്റിയുടെ പുത്തൻ താരം ഗബ്രിയേൽ ജീസസ് മികച്ച ഫോമിലായ മത്സരത്തിൽ യുവതാരം ഒരു ഗോളും ഒരു അസിസ്റ്റും നേടി. 17 ആം മിനുട്ടിൽ കെവിൻ ഡു ബ്രെയ്‌നയാണ് സിറ്റിയുടെ ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. 21 ആം മിനുട്ടിൽ ഡേവിഡ് സിൽവയും സിറ്റിക്കായി ഗോൾ നേടി. 39 ആം മിനുട്ടിൽ റഹീം സ്റെർലിംഗിന്റെ പാസിൽ നിന്നാണ് ഗബ്രിയേൽ ജീസസ് തന്റെ സിറ്റി കരിയറിലെ ഗോൾ വേട്ടയ്ക്ക് തുടക്കം കുറിച്ചത്. സെർജിയോ അഗ്യൂറോയെ ബെഞ്ചിലിരുത്തി തന്നെ കളിപ്പിക്കാനുള്ള കോച് ഗാർഡിയോളയുടെ തീരുമാനം ശെരിവെക്കുന്ന പ്രകടനമാണ് ജീസസ് നടത്തിയത്. രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റി വലയിൽ എത്തിച് യായ തുറെയാണ് സിറ്റിയുടെ 4 ആം ഗോൾ നേടിയത്. 46 പോയിന്റുമായി സിറ്റി ഇപ്പോൾ 5 ആം സ്ഥാനത്താണ്. 28 പോയിന്റുള്ള വെസ്റ്റ് ഹാം 11 ആം സ്ഥാനത്താണ്.

ഓൾഡ് ട്രാഫോഡിൽ ഹൾ സിറ്റിയെ നേരിടാനിറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് നിരാശാജനകമായ ഗോൾ രഹിത സമനില. സ്വന്തം മൈതാനത്തു ഹൾ സിറ്റിക്കെതിരെ മികച്ച റെക്കോര്ഡുള്ള യുണൈറ്റഡിന് പക്ഷെ മാർക്കോ സിൽവയുടെ ടീമിനെ ഇത്തവണ വരുതിയിൽ ആകാനായില്ല. രണ്ടാം പകുതിയിൽ കാരിക്കിന് പകരം റൂണിയെയും, മികിതാര്യനു പകരം മാറ്റയെയും ഇറക്കി മൗറീഞ്ഞോ ഗോളിനായി ശ്രമിച്ചെങ്കിലും ലക്‌ഷ്യം കാണാനായില്ല. ഹൾ ഗോൾ കീപ്പർ ജാക്‌പോവിച് നടത്തിയ മികച്ച സേവുകളാണ് ഹൾ സിറ്റിയെ രക്ഷിച്ചത്. 42 പോയിന്റുള്ള യുനൈറ്റഡ് 6 ആം സ്ഥാനത്തും, 17 പോയിന്റുള്ള ഹൾ 19 ആം സ്ഥാനത്തുമാണ്.

സ്റ്റോക്കിന്റെ ബ്രിട്ടാനിയ സ്റ്റേഡിയത്തിൽ സ്‌ട്രൈക്കർ പീറ്റർ ക്രൗച് തന്റെ 100 ആം പ്രീമിയർ ലീഗ് ഗോൾ നേടിയ മത്സരത്തിൽ എവർട്ടനെതിരെ അവർക്ക്‌ 1-1 ന്റെ സമനില. മത്സരം തുടങ്ങി 7 ആം മിനുട്ടിൽ തന്നെ ക്രൗചിന്റെ ഗോളിൽ മുന്നിലെത്തിയ സ്റ്റോക്ക് 39 ആം മിനുട്ടിൽ ക്യാപ്റ്റ്യൻ റയാൻ ഷോക്രോസ്സ് വഴങ്ങിയ സെല്ഫ് ഗോളിൽ സമനില വാഴങ്ങി. സ്‌ട്രൈക്കർ ലുകാകു അടക്കമുള്ള മുൻനിര നിറം മങ്ങിയപ്പോൾ കൂമാന്റെ ടീമിന് സ്റ്റോക്ക് പ്രതിരോധത്തെ പിന്നീട് ബേധിക്കാനുമായില്ല. 37 പോയിന്റുള്ള എവർട്ടൻ 7 ആം സ്ഥാനത്തും, 29 പോയിന്റുള്ള സ്റ്റോക്ക് 9 ആം സ്ഥാനത്തുമാണ്.

Previous articleഡ്യുപ്ലെസി മാന്‍ ഓഫ് ദി മാച്ച്, മില്ലര്‍ക്കും ശതകം
Next articleബുർക്കിന ഫസോയെ തോൽപ്പിച്ച് ഈജിപ്ത് ഫൈനലിൽ