ഇരട്ട ഗോളുകളുമായി ജീസുസ് , നാലടിച്ച് മാഞ്ചെസ്റ്റർ സിറ്റി

- Advertisement -

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വമ്പൻ ജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മാഞ്ചെസ്റ്റർ സിറ്റി ബേൺലിയെ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകളുമായി ഗബ്രിയേൽ ജീസൂസ് ചുക്കാൻ പിടിച്ച മത്സരത്തിൽ റോഡ്രി ഫെർണാണ്ടസും റിയാദ് മെഹ്രെസും ഗോളടിച്ചു. കളിയുടെ അവസാന മിനുട്ടിൽ റോബി ബ്രാൻഡിയാണ് ബേൺലിയുടെ ആശ്വാസ ഗോൾ നേടിയത്.

ന്യൂകാസിൽ യുണൈറ്റെഡിനോടേറ്റ സമനിലയിൽ നിന്നും മികച്ച തിരിച്ച് വരവാണ് സിറ്റി നടത്തിയത്. ഈ ജയത്തോട് കൂടി പോയന്റ് നിലയിൽ ലിവപൂളിന് 8 പോയന്റ് പിന്നിലായി രണ്ടാം സ്ഥാനത്തെത്താൻ മാഞ്ചസ്റ്റർ സിറ്റിക്കായി. അഞ്ച് മത്സരങ്ങളിലെ ഗോൾ വരൾച്ചക്ക് ശേഷമാണ് ജീസൂസ് ഗോളടിക്കുന്നത്. പകരക്കാരനായി ഇറങ്ങിയ മെഹ്രസിന്റെ 50ആം പ്രീമിയർ ലീഗ് ഗോളായിരുന്നു ഇന്നത്തേത്. ബേൺലിക്കെതിരായ ജയം മാഞ്ചസ്റ്റർ ഡെർബിക്ക് മുന്നോടിയായി സിറ്റിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. ഈ‌ ശനിയാഴ്ച്ചയാണ് മാഞ്ചസ്റ്റർ ഡെർബി നടക്കുക.

Advertisement