Picsart 23 09 22 12 49 36 765

മാഞ്ചസ്റ്റർ സിറ്റിയുടെ ട്രെബിൾ കിരീടം കൊച്ചിയിൽ

കൊച്ചി, 22 സെപ്റ്റംബർ 2023: മാഞ്ചസ്റ്റർ സിറ്റി എഫ്സി തങ്ങളുടെ ഇന്ത്യയിലെ ട്രെബിൾ ട്രോഫി പര്യടനത്തിന് വെള്ളിയാഴ്ച കൊച്ചിയിൽ തുടക്കം കുറിച്ചു. ഏറെ മോഹിപ്പിക്കുന്ന പ്രീമിയർ ലീഗ് ട്രോഫി, എഫ്എ കപ്പ്, യുവേഫ ചാമ്പ്യൻസ് ലീഗ് ട്രോഫി എന്നീ മൂന്ന് ട്രോഫികൾക്കൊപ്പം യുവേഫ സൂപ്പർ കപ്പും ഫുട്ബോൾ ആവേശത്തിൻ്റെ നഗരമായ കൊച്ചിയിലേക്ക് എത്തി. മാഞ്ചസ്റ്റർ സിറ്റി എഫ്സിയുടെ ഇതിഹാസ താരം നെഡും ഒനൂഹയും ട്രോഫിക്കൊപ്പം ഉണ്ടായിരുന്നു.

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ തടാകവും, നെഹ്‌റു ട്രോഫി വള്ളംകളിക്ക് ആതിഥേയത്വം വഹിക്കുന്നതിന് പേരുകേട്ടതുമായ കൊച്ചിയിലെ വേമ്പനാട് കായലിന്റെ മനോഹരമായ തീരത്താണ് മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യത്തെ ട്രെബിൾ വിജയം ഉൾക്കൊള്ളുന്ന നാല് ട്രോഫികൾ പ്രദർശിപ്പിച്ചത്.

സിറ്റി ഫുട്ബോൾ ഗ്രൂപ്പ് (സിഎഫ്ജി) ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയുടെ സഹോദര ക്ലബ്ബായ മുംബൈ സിറ്റി എഫ്‌സിയുടെ തട്ടകമായ മുംബൈ നഗരത്തിലും ട്രോഫികൾ പ്രദർശിപ്പിക്കും.

Exit mobile version