Picsart 22 11 17 23 38 24 730

സിറ്റിയിൽ ചേരാൻ അരികിൽ എത്തിയിരുന്നു എന്ന റൊണാൾഡോയുടെ അവകാശവാദം നിഷേധിച്ചു മാഞ്ചസ്റ്റർ സിറ്റി

മാഞ്ചസ്റ്റർ സിറ്റിയിൽ ചേരുന്നതിന് അരികിൽ എത്തിയിരുന്നു എന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവകാശവാദം നിഷേധിച്ചു മാഞ്ചസ്റ്റർ സിറ്റി. പിയേഴ്‌സ് മോർഗനു നൽകിയ അഭിമുഖത്തിൽ ആണ് താൻ സിറ്റിയിൽ ചേരുന്നതിന് അടുത്ത് എത്തിയിരുന്നു എന്നും അവസാനം മനസ്സും സർ അലക്‌സ് ഫെർഗൂസനും ആണ് ഈ തീരുമാനം മാറ്റിയത് എന്നായിരുന്നു റൊണാൾഡോയുടെ അവകാശവാദം.

എന്നാൽ റൊണാൾഡോയുടെ അവകാശവാദം നിഷേധിച്ച സിറ്റി താരവും ആയി കരാറിൽ ഒരിക്കലും അടുത്ത് എത്തിയിരുന്നില്ല എന്നും വ്യക്തമാക്കി. റൊണാൾഡോക്ക് ചെറിയ താൽപ്പര്യം കാണിച്ച സിറ്റി തന്നെയാണ് ഈ നീക്കത്തിൽ നിന്നു പിന്മാറിയത് എന്നാണ് സിറ്റി പറഞ്ഞത്. അല്ലാതെ റൊണാൾഡോ അല്ല മാഞ്ചസ്റ്റർ സിറ്റിയിലേക്കുള്ള നീക്കത്തിൽ നിന്നു പിന്മാറിയത് എന്നും മറിച്ചു ആണെന്നുള്ള അതോടൊപ്പം റൊണാൾഡോയുടെ വാദം കള്ളം ആണെന്നും മാഞ്ചസ്റ്റർ സിറ്റി അധികൃതർ വ്യക്തമാക്കി.

Exit mobile version