സിറ്റിക്ക് തിരിച്ചടി; ഡേവിഡ് സിൽവ മാഞ്ചസ്റ്റർ ഡെർബിക്ക് ഉണ്ടായേക്കില്ല

മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രെയിൻ ഡേവിഡ് സിൽവ മാഞ്ചസ്റ്റർ ഡെർബിക്ക് ഉണ്ടായേക്കില്ല എന്ന് സൂചന നൽകി സിറ്റിയുടെ മാനേജർ പെപ് ഗാര്ഡിയോള. ഷാക്തറിനെതിരെ ബുധനാഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനുള്ള സ്‌ക്വാഡിലും സില്വയെ ഉൾപ്പെടുത്തിയിട്ടില്ല. ഡേവിഡ് സിൽവക്ക് ഇഞ്ചുറി ഉണ്ട്, ഡെർബിയിൽ ഉണ്ടാവുമോ എന്ന് ഇപ്പോൾ പറയാനാവില്ല എന്നാണ് പെപ് പറഞ്ഞത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് പോഗ്ബ ഇല്ലാതെ ആയിരിക്കും ഇറങ്ങുക, ആഴ്സനലിനെതിരായ മത്സരത്തിൽ റെഡ് കാർഡ് വാങ്ങിയതാണ് പോഗ്ബക്ക് തിരിച്ചടി ആയത്. സിൽവ കൂടെ പുറത്തായാൽ ഇരു ടീമുകളും അവരുടെ മധ്യനിരയിലെ പ്രധാന താരങ്ങളെ കൂടാതെ ആയിരിക്കും ഇറങ്ങുക.

സിറ്റിക്ക് വേണ്ടി ഈ സീസണിൽ തകർപ്പൻ ഫോമിലാണ് ഡേവിഡ് സിൽവ. കഴിഞ്ഞ ദിവസം വെസ്റ്റ് ഹാമിനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ അവസാന നിമിഷം വിജയ ഗോൾ നേടിയത് സിൽവയായിരുന്നു. പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നേടിയവരുടെ പട്ടികയിലും സിൽവ ഒന്നാമതാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial