Site icon Fanport

ചെൽസിയിൽ ഇതിഹാസ സംഗമം, മകലെലേയും ഇനി പരിശീലക റോളിൽ

പീറ്റർ ചെക്ക്, ഫ്രാങ്ക് ലംപാർഡ് എന്നിവർക്ക് പിന്നാലെ ക്ളോഡ് മകലെലേയും ചെൽസിയിൽ തിരിച്ചെത്തി. ചെൽസി അക്കാദമിയുമായി ബന്ധപ്പെട്ട പരിശീലക ചുമതലയാണ് ക്ലബ്ബ് താരത്തിന് നൽകിയിരിക്കുന്നത്. ചെൽസിയുടെ ലോണിൽ കളിക്കുന്ന കളിക്കാരുടെ പ്രകടനം വിലയിരുത്തുന്ന ചുമതലയും ഇനി ഈ മുൻ ഫ്രാൻസ് ദേശീയ തരത്തിനാകും.

ചെൽസിയുടെ എക്കാലത്തെയും മികച്ച മധ്യനിര താരങ്ങളിൽ ഒരാളാണ് മകലെലേ. 5 വർഷം ചെൽസിക്കായി കളിച്ച താരം ക്ലബ്ബിന് വേണ്ടി 271 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ചെൽസിക്ക് ഒപ്പം 2 ലീഗ് കിരീടങ്ങളും, 2 ലീഗ് കപ്പും, എഫ് എ കപ്പും താരം നേടിയിട്ടുണ്ട്. മുൻപ് റയൽ മാഡ്രിഡ്, പി എസ് ജി ടീമുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

Exit mobile version