കാത്തിരിപ്പിനൊടുവിൽ മഹ്റസ് മാഞ്ചസ്റ്റർ സിറ്റിയിൽ

- Advertisement -

ലെസ്റ്റർ സിറ്റി താരം റിയാദ് മഹ്റസ് മാഞ്ചസ്റ്റർ സിറ്റിയുമായി കരാർ ഒപ്പിട്ടു. 60 മില്യൺ പൗണ്ട് നൽകിയാണ് പ്രീമിയർ ലീഗ് ജേതാക്കൾ താരത്തെ സ്വന്തമാക്കിയത്. വിങ്ങറയ താരത്തെ ജനുവരിയിൽ സ്വന്തമാക്കാൻ സിറ്റി ശ്രമം നടത്തിയിരുന്നെങ്കിലും ലെസ്റ്റർ നിരസിക്കുകയായിരുന്നു.

2016 ൽ പ്രീമിയർ ലീഗ് നേടിയ ലെസ്റ്റർ ടീമിന്റെ പ്രധാന താരമായിരുന്നു മഹ്റസ്. ആ സീസണിലെ പ്രീമിയർ ലീഗിലെ മികച്ച താരത്തിനുള്ള അവാർഡും താരം സ്വന്തമാക്കിയിരുന്നു. ജനുവരിയിൽ സിറ്റിയിലേക്ക് മാറാനുള്ള ശ്രമം നടക്കാതെ വന്നതോടെ താരം ക്ലബ്ബ്മായി ഇടഞ്ഞു പരിശീലനത്തിൽ നിന്ന് മാറി നിന്നിരുന്നു. അന്ന് പെപ്പ് ഗാർഡിയോള താരത്തിനായി അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ ശ്രമം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ വാക്കാണ് ഇന്നത്തെ ട്രാൻസ്ഫറോടെ പൂർത്തിയാക്കപ്പെട്ടത്.

അൾജീരിയൻ ദേശീയ താരമായ മഹ്റസ് 2014 ലാണ് ലെസ്റ്ററിൽ എത്തുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement