Site icon Fanport

“താൻ ഒരുമിച്ചു കളിച്ചതിൽ ഏറ്റവും ടാലന്റ് ഉള്ള താരമാണ് റാഷ്ഫോർഡ്”

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ സ്ട്രൈക്കർ മാർക്കസ് റാഷ്ഫോർഡിനെ പുകഴ്ത്തി ക്യാപ്റ്റൻ ഹാരി മഗ്വയർ രംഗത്ത്. താൻ തന്റെ കരിയറിൽ ഒരുമിച്ചു കളിച്ചവരിൽ ഏറ്റവും ടാലന്റ് ഉള്ള താരമാണ് മാർക്കസ് റാഷ്ഫോർഡ് എന്ന് ഹാരി മഗ്വയർ പറഞ്ഞു. പിച്ചിൽ റാഷ്ഫോർഡ് തന്നെ എന്നും അത്ഭുതപ്പെടുത്താറുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ റാഷ്ഫോർഡിന് വളരെ മികച്ച കരിയർ ഉണ്ടാകും എന്നും മഗ്വയർ പറഞ്ഞു.

താൻ ഇംഗ്ലണ്ട് ദേശീയ ടീമിൽ റാഷ്ഫോർഡിനൊപ്പം കളിക്കുമ്പോൾ തന്നെ റാഷ്ഫോർഡിനെ പറ്റി നല്ലതു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ കൂടുതൽ അടുത്ത അറിയുമ്പോൾ റാഷ്ഫോർഡിനെ പുകഴ്ത്താൻ വാക്കുകൾ കിട്ടുന്നില്ല എന്നും മഗ്വയർ പറഞ്ഞു. ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ് സ്കോറർ ആണ് റാഷ്ഫോർഡ്.

Exit mobile version