ഹാരി മഗ്വയർ പ്രീമിയർ ലീഗിലെ അവസാന മൂന്ന് മത്സരങ്ങളിൽ കളിക്കില്ല

Gettyimages 1317117818

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയറിന്റെ പരിക്ക് സാരമുള്ളതല്ല എങ്കിലും താരം ഇനി ഈ സീസണിൽ ലീഗിൽ കളിക്കില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ ആണ് താരത്തെ ഇനി ലീഗിൽ കളിപ്പിക്കില്ല എന്ന് പറഞ്ഞത്. യൂറോപ്പ ലീഗ് ഫൈനലിനായി താരത്തെ തയ്യാറാക്കുകയാണ് എന്നും ഒലെ പറഞ്ഞു.

മഗ്വയറിന് ആങ്കിളിന് പൊട്ടൽ ഇല്ല എന്നും താരം യൂറോപ്പ ലീഗ് ഫൈനലിൽ കളിക്കാാൻ സാധ്യത ഉണ്ട് എന്നും ഒലെ ഇന്നലെ പറഞ്ഞിരുന്നു. ലെസ്റ്റർ സിറ്റിക്ക് എതിരായ മത്സരം കാണാൻ ക്രചസിൽ മഗ്വയർ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. ലീഗ് മത്സരത്തിൽ ആസ്റ്റൺ വില്ലയെ നേരിടുമ്പോൾ ആയിരുന്നു മഗ്വയറിന് പരിക്കേറ്റത്‌. ഇനി രണ്ട് ആഴ്ച കൂടിയെ യൂറോപ്പ ലീഗ് ഫൈനലിന് ഉള്ളൂ. യൂറോപ്പ ലീഗിന് മുമ്പുള്ള ലിവർപൂളിനും, ഫുൾഹാമിനും വോൾവ്സിനും എതിരായ ലീഗ് മത്സരങ്ങൾ മഗ്വയറിന് നഷ്ടമാകും.

Previous articleഇന്ന് ലിവർപൂൾ വീണ്ടും മാഞ്ചസ്റ്ററിൽ, പരാജയപ്പെട്ടാൽ ലിവർപൂളിന് ചാമ്പ്യൻസ് ലീഗ് മറക്കാം
Next articleനിർണായക വിജയം, അത്ലറ്റിക്കോ മാഡ്രിഡിന് ലാലിഗ കിരീടം രണ്ടു വിജയം മാത്രം അകലെ