Site icon Fanport

മഗ്വയറിനെ വാങ്ങാൻ സിറ്റിക്ക് പണമില്ലായിരുന്നു എന്ന് ഗ്വാർഡിയോള

ലെസ്റ്റർ സിറ്റി താരമായിരുന്ന ഹാരി മഗ്വയറിനെ സൈൻ ചെയ്യാൻ മാഞ്ചസ്റ്റർ സിറ്റിക്ക് ആഗ്രഹമുണ്ടായിരുന്നു എന്ന് ഗ്വാർഡിയോള സമ്മതിച്ചു. ലെസ്റ്ററിന്റെ സെന്റർ ബാക്കിനായി ആ ക്ലബിനെ സമീപിച്ചിരുന്നു. എന്നാൽ വൻ തുകയാണ് ക്ലബ് ആവശ്യപ്പെട്ടത്. അത്രയും തുക നൽകാൻ സിറ്റിക്ക് ആവുമായിരുന്നില്ല എന്ന് ഗ്വാർഡിയോള പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ 80 മില്യൺ നൽകിയാണ് മഗ്വയറിനെ സ്വന്തമാക്കിയിരിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന് മികച്ച ഒരു താരത്തെ ആണ് ലഭിച്ചിരിക്കുന്നത് എന്ന് ഗ്വാർഡിയോള പറഞ്ഞു. മഗ്വയറിനെ സൈൻ ചെയ്തതിന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ അഭിനന്ദിക്കുന്നു എന്നും ഗ്വാർഡിയോള പറഞ്ഞു.

Exit mobile version