Site icon Fanport

“മാസത്തിൽ ഒരിക്കൽ കളിക്കുന്നത് അംഗീകരിക്കാൻ ആവില്ല, ഇത് തുടരുക ആണെങ്കിൽ ക്ലബുമായി സംസാരിക്കും” മഗ്വയർ

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇപ്പോൾ താൻ അനുഭവിക്കുന്ന കാര്യം തുടരാൻ ആകില്ല എന്ന് മഗ്വയർ. മാസത്തിലൊരിക്കൽ മാത്രം കളിക്കുന്ന രീതി തുടരാൻ തനിക്ക് കഴിയില്ലെന്ന് ഹാരി മഗ്വയർ പറയുന്നു. എന്നാൽ തന്റെ സ്ഥാനം തിരികെ നേടുമെന്നും എറിക് ടെൻ ഹാഗിന്റെ ടീമിനെ സഹായിക്കാൻ ആകുമെന്ന് ആത്മവിശ്വാസമുണ്ട് എന്നും മുൻ യുണൈറ്റഡ് ക്യാപ്റ്റൻ പറഞ്ഞു

മഗ്വയർ 23 10 12 10 13 38 725

“എന്റെ കഴിവിലും എന്റെ കരിയറിൽ ഞാൻ ചെയ്ത കാര്യങ്ങളിലും എനിക്ക് വിശ്വാസമുണ്ട്, ബെഞ്ചിലുള്ള ഓരോ കളിക്കാരനും അവർ ആദ്യ ഇലവനിൽ എത്തും എന്ന് വിശ്വസിക്കണം, എനിക്ക് മത്സരങ്ങൾ കളിക്കണം. ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നത്ര കളിക്കാൻ ആകുന്നില്ല. എങ്കിലും അവസരങ്ങൾ വരുമ്പോൾ അവ സ്വീകരിക്കാൻ ഞാൻ തയ്യാറാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്.” മഗ്വയർ പറഞ്ഞു.

“എന്റെ ജീവിതകാലം മുഴുവൻ ഇവിടെ ഇരുന്ന് എല്ലാ മാസവും ഒരിക്കൽ കളിക്കുന്ന അവസ്ഥയിൽ തുടരാൻ പോകുന്നില്ല, ഈ അവസ്ഥ തുടരുകയാണെങ്കിൽ, ഞാനും ക്ലബ്ബും ഇരുന്ന് കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.” മഗ്വയർ പറഞ്ഞു.

Exit mobile version