“കിരീടം നേടാൻ വേണ്ടിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വന്നത്”

കിരീടം സ്വന്തമാക്കുക എന്ന ആഗ്രഹവുമായാണ് താൻ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വന്നത് എന്ന് യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയർ. മാഞ്ചസ്റ്റർ യുണൈറ്റഡ് പോലൊരു വലിയ ക്ലബിലേക്ക് വരുന്നത് കരിയറിൽ കിരീടങ്ങൾ നേടുക എന്ന ലക്ഷ്യത്തിലാണ്. താൻ കരിയർ അവസാനിപ്പിക്കുമ്പോൾ തന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് കാലഘട്ടത്തിൽ കിരീടങ്ങൾ ഉണ്ടാകും എന്ന് മഗ്വയർ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ സീസണിൽ പിഴച്ചത് മാനസിക കരുത്തിൽ ആണെന്ന് മഗ്വയർ പറയുന്നു. നല്ല പ്രകടനം കാഴ്ചവെച്ചാലും പല മത്സരങ്ങൾക്ക് ഇടയിലും അശ്രദ്ധ വരുത്തി. അതിന് വലിയ വില കൊടുക്കേണ്ടതായും വന്നു. യുവ ടീമായത് കൊണ്ടാകാം അത് എങ്കിലും അങ്ങനെ ഒരു കാരണം പറയഞ്ഞ് രക്ഷപ്പെടാൻ പറ്റില്ല എന്നും മഗ്വയർ പറഞ്ഞു‌.

Exit mobile version