“കളിച്ചാലും ഇല്ലെങ്കിലും ക്ലബിനെ സഹായിക്കാൻ ആണ് താൻ ശ്രമിക്കുന്നത്” – ഹാരി മഗ്വയർ

Newsroom

Picsart 23 03 17 21 51 16 690

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ഇലവനിൽ സ്ഥിരം സ്ഥാനം ഇല്ല എങ്കിലും ക്ലബിനോടുള്ള തന്റെ ആത്മാർത്ഥതയും ക്ലബിനായുള്ള തന്റെ പരിശ്രമവും തുടരും എന്ന് യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയർ. പിച്ചിൽ സ്ഥിരം സ്റ്റാർട്ടർ അല്ലെങ്കിലും, ടീമിന്റെ വിജയത്തിന് സംഭാവന നൽകാൻ താ‌ൻ പ്രതിജ്ഞാബദ്ധനാണ് എന്ന് മഗ്വയർ പറയുന്നു. അടുത്തിടെ ബിടി സ്ലോർട്സിന് നൽകിയ അഭിമുഖത്തിൽ, പരിശീലനത്തിൽ താൻ കഠിനാധ്വാനം ചെയ്യുന്നതായും ടീമിന്റെ വിജയത്തിനായി സഹായിക്കുന്നത് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും മഗ്വെയർ പറഞ്ഞു.

മഗ്വയർ 23 03 17 21 51 04 004

“മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളത്തിലും പുറത്തും ഞാൻ പ്രധാന ഭാഗം തന്നെയാണ്, അതിനാൽ ഞാൻ കളിച്ചാലും ഇല്ലെങ്കിലും എല്ലാ ദിവസവും ഞാൻ ഈ ക്ലബ്ബിന്റെ വിജയത്തിന് സംഭാവന നൽകാൻ ശ്രമിക്കുന്നു. അതാണ് ഇപ്പോൾ എന്റെ മുൻഗണന. പരിശീലനത്തിൽ ഞാൻ കഠിനാധ്വാനം ചെയ്യുന്നു, അത്രമാത്രമേ നിങ്ങൾക്ക് ചെയ്യാന് കഴിയൂ.” മഗ്വയർ പറഞ്ഞു.

വരാനിരിക്കുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മഗ്വയറിനെ യുണൈറ്റഡ് വിൽക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ട്. മാനേജർ ടെൻ ഹാഗ് ക്ലബ് ക്യാപ്റ്റനേക്കാൾ വരാനെയും ലിസാൻഡ്രോ മാർട്ടിനെസിനെയും ആണ് ആദ്യ ഇലവനിൽ കളിപ്പിക്കുന്നത്.