മാഡിസൺ എങ്ങോട്ടുമില്ല, ലെസ്റ്ററിൽ പുത്തൻ കരാർ

- Advertisement -

വൻ ടീമുകൾ നോട്ടമിട്ട ലെസ്റ്റർ താരം ജെയിംസ് മാഡിസൺ ക്ലബ്ബ്മായി പുതിയ കരാർ ഒപ്പുവച്ചു. പുതിയ 4 വർഷത്തെ കരാറാണ് താരം ഒപ്പുവച്ചത്. ഇതോടെ താരവുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്കും അവസാനമാകും. 23 വയസുകാരനായ താരം അറ്റാക്കിങ് മിഡ്ഫീൽഡർ റോളിലാണ് കളിക്കുന്നത്. കഴിഞ്ഞ സീസണിൽ ലെസ്റ്ററിൽ മികച്ച പ്രകടനമാണ് നടത്തിയത്.

കോണ്വെന്ട്രി സിറ്റിയുടെ കരിയർ ആരംഭിച്ച മാഡിസൺ 2018 ലാണ് ലെസ്റ്ററിൽ എത്തുന്നത്. തുടർന്ന് നടത്തിയ മികച്ച പ്രകടനങ്ങൾ താരത്തെ 2019 ൽ ഇംഗ്ലണ്ട് ദേശീയ ടീമിൽ എത്തിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കമുള്ള ടീമുകൾ താരത്തെ നോട്ടമിട്ടിരുന്നു.

Advertisement