
പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി അപരാജിതർ അല്ല എന്ന് ആഴ്സണൽ കോച്ച് ആര്‍സെന്‍ വെങ്ങര്‍. മാത്രവുമല്ല കഴിഞ്ഞ ദിവസം സിറ്റിയോട് ആഴ്സണൽ പരാജയപ്പെട്ടത് റഫറിയുടെ മോശം പ്രകടനം കൊണ്ടാണെന്നും വെങ്ങർ. മത്സരത്തിൽ റഫറി മൈക്കിൾ ഒലിവെറിന്റെ മോശം പ്രകടനത്തെ വെങ്ങർ മത്സര ശേഷം വിമർശിച്ചിരുന്നു. പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം സിറ്റി ആഴ്സണലിനെ 3-1ന് തോൽപ്പിച്ചിരുന്നു.
മാഞ്ചസ്റ്റർ സിറ്റി മികച്ച ടീമാണെന്നും എന്നാൽ അവർ അപരാചിതരാണെന്ന് കരുതുന്നില്ലെന്നും വെങ്ങർ കൂട്ടിച്ചേർത്തു. മാഞ്ചസ്റ്റർ സിറ്റി 8 പോയിന്റിന്റെ ലീഡോടെ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്താണ്. ആഴ്സണൽ ആവട്ടെ മാഞ്ചസ്റ്റർ സിറ്റിയേക്കാൾ 12 പോയിന്റ് പിറകിലാണ്.
മത്സരത്തിൽ സിറ്റിയുടെ മൂന്നാമത്തെ ഗോൾ വ്യക്തമായ ഓഫ് സൈഡ് ആയിരുന്നെങ്കിലും ലൈൻ റഫറി വിളിച്ചിരുന്നില്ല. ഇതാണ് വെങ്ങറിനെ ചൊടിപ്പിച്ചത്. മാത്രവുമല്ല മത്സരത്തിൽ റഹീം സ്റ്റെർലിങ് പെനാൽറ്റി ലഭിക്കാൻ വേണ്ടി ഡൈവ് ചെയ്തിരുന്നു എന്നും മത്സര ശേഷം വെങ്ങർ ആരോപിച്ചിരുന്നു. അടുത്ത ദിവസം ആഴ്സണൽ ടോട്ടൻഹാമിനെ നേരിടാനിരിക്കെയാണ് വെങ്ങറുടെ പരാമർശം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial