Site icon Fanport

“വാൻ ഹാലിനെ പുറത്താക്കിയത് തന്നെ ഞെട്ടിച്ചു”

മാഞ്ചസ്റ്റർ യുണൈറ്റഡ് വാൻ ഹാലിനെ പുറത്താക്കിയത് അന്ന് തന്നെ ഞെട്ടിച്ചിരുന്നു എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈകർ വെയ്ൻ റൂണി. തന്നെ സംബന്ധിച്ചെടുത്തോളം വാൻ ഹാൽ മികച്ച പരിശീലകനാണ്. താൻ മറ്റേത് കോച്ചിനു കീഴിൽ പഠിച്ചതിനേക്കാളും കാര്യങ്ങൾ വാൻ ഹാലിന് കീഴിൽ പഠിച്ചിട്ടുണ്ട്. റൂണി പറഞ്ഞു. വാൻ ഹാലിന് മൂന്നാം സീസൺ നൽകാമായിരുന്നു എന്നും റൂണി പറഞ്ഞു.

വാൻ ഹാലിനൊപ്പം പ്രവർത്തിക്കുന്നത് വലിയ രസമുള്ള അനുഭവമായിരുന്നു. ഒരു സീസൺ കൂടെ വാൻ ഹാലിനു നൽകിയിരുന്നു എങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കരുത്തുറ്റ ടീമായി മാറുമായിരുന്നു എന്നും റൂണി പറഞ്ഞു. താരങ്ങൾ ഒക്കെ വാൻ ഹാലിന്റെ ഫിലോസഫി മനസ്സിലാക്കി വരുന്ന സമയത്താണ് അദ്ദേഹത്തെ പുറത്താക്കിയത് എന്നും റൂണി പറഞ്ഞു.

Exit mobile version