Site icon Fanport

ലൂക് ഷോയ്ക്കും ഒലെയ്ക്കും എതിരെ നടപടി ഉണ്ടാകില്ല

റഫറിയിങിനെ വിമർശിച്ചതിന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ ഒലെ ഗണ്ണാർ സോൾഷ്യാറും മാഞ്ചസ്റ്റർ യുണൈറ്റഡ് ഫുൾബാക്ക് ലൂക് ഷോയും നടപടി നേരിടേണ്ടി വരില്ല. ഇരുവർക്കും എതിരെ നടപടി എടുക്കേണ്ട എന്ന് എഫ് എ തീരുമാനിച്ചു. ചെൽസിക്ക് എതിരായ മത്സരത്തിൽ യുണൈറ്റഡിന് പെനാൾട്ടി ലഭിക്കാതിരുന്നത് ലൂക് ഷോയെയും ഒലെ ഗണ്ണാർ സോൾഷ്യാറെയും രോഷാകുലരാക്കിയിരുന്നു.

ഇരുവരും മത്സര ശേഷം റഫറിക്ക് എതിരെയും റഫറിയിങ്ങിനെതിരെയും സംസാരിച്ചിരുന്നു. ഇത് വിലക്ക് ക്ഷണിച്ചു വരുത്തും എന്നാണ് കരുതിയത് എങ്കിലും എഫ് എ അത്തരം നടപടികൾ എടുക്കണ്ട എന്ന് തീരുമാനിച്ചു.

Exit mobile version