അവസാനം മാഞ്ചസ്റ്ററിൽ ഒരു നല്ല വാർത്ത, ലൂക്ക് ഷോയ്ക്ക് പുതിയ കരാർ

- Advertisement -

അവസാനം മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് ഒരു നല്ല വാർത്ത. യുണൈറ്റഡിന്റെ ഇംഗ്ലീഷ് ലെഫ്റ്റ് ബാക്ക് ലൂക്ക് ഷോ ക്ലബിൽ പുതിയ കരാർ ഒപ്പിട്ടു. ദീർഘകാല കരാറിലാണ് താരം ഒപ്പുവെച്ചിരിക്കുന്നത്. ഈ സീസണിൽ ഇതുവരെ തകർപ്പൻ പ്രകടനമാണ് ഷോ കാഴ്ചവെച്ചത്. ആഷ്ലി യങ്ങിന്റെ പൊസിഷനായിരുന്നു ലെഫ്റ്റ് ബാക്ക് പൊസിഷൻ തന്റേതാക്കി മാറ്റാൻ ഈ സീസണിൽ ലൂക്ക് ഷോക്ക് ആയി.

തന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് കരിയറിലെ ആദ്യ ഗോളും ഈ സീസണിൽ ഷോ കണ്ടെത്തി. 2014 സീസൺ മുതൽ യുണൈറ്റഡിൽ ഉണ്ട് എങ്കിലും പരിക്കും മോശം ഫോമും കാരണം ഒരിക്കലും ടീമിലെ സ്ഥിര സാന്നിധ്യമാകാൻ ലൂക് ഷോക്ക് കഴിഞ്ഞിരുന്നില്ല. ഈ സീസണിലാണ് ഷോ പ്രതീക്ഷയ്ക്ക് ഒത്ത് ഉയർന്നത്. നേരത്തെ അവസരങ്ങൾ കുറവായതിനാൽ ക്ലബ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ഷോയുടെ കാര്യത്തിൽ ഉണ്ടായിരുന്നു. എന്നാൽ ഈ സീസണിലെ പ്രകടനം അതിനൊക്കെ അവസാനം കുറിച്ചു.

ഇപ്പോൾ പരിക്കിന്റെ പിടിയിലുള്ള താരം ശനിയാഴ്ച ചെൽസിക്കെതിരെ നടക്കുന്ന മത്സരത്തിന് മുമ്പ് ഫിറ്റ്നെസ് വീണ്ടെടുത്തേക്കും.

Advertisement