ലൂക് ഷോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ താരം

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഈ സീസണിലെ അവാർഡുകൾ പ്രഖ്യാപിച്ചു. ലെഫ്റ്റ് ബാക്കായ ലൂക് ഷോ മാഞ്ചസ്റ്റർ യുണൈറ്റഡിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച താരത്തിനുള്ള മാറ്റ് ബുസ്ബി അവാർഡും, താരങ്ങൾ തിരഞ്ഞെടുത്ത മികച്ച താരത്തിനുള്ള അവാർഡും ലൂക് ഷോ ആണ് സ്വന്തമാക്കിയത്. ആദ്യമായാണ് ലൂക് ഷോ ഈ അവാർഡുകൾ സ്വന്തമാക്കുന്നത്.

നീണ്ട കാലമായി ഡേവിഡ് ഡി ഹിയ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിലെ മികച്ച താരത്തിനുള്ള അവാർഡ് വാങ്ങിയിരുന്നത്. അവസാന അഞ്ചു സീസണുകളിൽ നാലു തവണയും ഡി ഹിയ ആയിരുന്നു മികച്ച താരത്തിനുള്ള അവാർഡ് നേടിയത്‌. ഈ സീസണിൽ മോശം ഫോമിൽ ഉള്ള ഡേവിഡ് ഡിഹിയ മികച്ച മൂന്ന് താരങ്ങളിൽ പോലും ഇത്തവണ എത്തിയില്ല‌ ലിൻഡെലോഫ് രണ്ടാമതും പോൾ പോഗ്ബ മൂന്നാമതുമായി ഫിനിഷ് ചെയ്തു. സീസണിൽ ഉടനീളം വിമർശനം നേരിട്ട അത്ര മോശം ഡിഫൻസിൽ കളിച്ചാണ് ലൂക് ഷോ മികച്ച താരത്തിനുള്ള അവാർഡ് വാങ്ങിയത്.

മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം സെലെം സ്വന്തമാക്കി. മികച്ച അണ്ടർ 23 താരമായി തഹിത് ചോങ്ങും, മികച്ച യുവതാരമായി ഗ്രീൻവുഡും തിരഞ്ഞെടുക്കപ്പെട്ടു. സൗതാമ്പ്ടണെതിരെ ആൻഡ്രെസ് പെരേര നേടിയ ഗോൾ മികച്ച ഗോളായും തിരഞ്ഞെടുക്കപ്പെട്ടു.

Advertisement