Site icon Fanport

അവസാനം ലൂക് ഷോയുടെ കരിയറിൽ ഒരു ഗോൾ!!

മാഞ്ചസ്റ്റർ യുണൈറ്റഡ് ലെഫ്റ്റ് ബാക്ക് ലൂക് ഷോ അവസാനം തന്റെ സീനിയർ കരിയറിൽ ഒരു ഗോൾ കണ്ടെത്തി. ഇന്നലെ ലെസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിൽ ആയിരുന്നു ലൂക് ഷോയുടെ ഗോൾ പിറന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിനായും സതാമ്പടണായും ഇംഗ്ലണ്ടിനായും ഒക്കെ കളിച്ചിട്ടുണ്ട് എങ്കിലും ഒരു ഗോൾ നേടാൻ ഷോക്ക് ആയിരുന്നില്ല.

സതാമ്പ്ടണായി അറുപത് മത്സരങ്ങളും മാഞ്ചസ്റ്ററിനായി അമ്പതോളം മത്സരങ്ങക്കും ഷോ ഇതുവരെ കളിച്ചിട്ടുണ്ട്. പന്തെടുത്ത് മുന്നേറ്റങ്ങൾ നടത്തുന്നതിൽ മികവ് ഉണ്ടെങ്കിലും ഗോൾ വലയിൽ ഒരു പന്തെത്തിക്കാൻ സീനിയർ അരങ്ങേറ്റം കഴിഞ്ഞ് 7 വർഷമാണ് ഷോയ്ക്ക് കാത്തിരിക്കേണ്ടി വന്നത്. ഫിനിഷ് ഗംഭീരമല്ല എങ്കിലും ഇത് തന്റെ ഫുട്ബോൾ കരിയറിലെ ഇതുവരെയുള്ള ഏറ്റവും മികച്ച നിമിഷമാണെന്ന് ഷോ പറഞ്ഞു.

മത്സരം മാഞ്ചസ്റ്റർ യുണൈറ്റഡ് 2-1 എന്ന സ്കോറിന് വിജയിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version