“സത്യം പറഞ്ഞാൽ ദയനീയമായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ്” ലൂക് ഷോ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വെസ്റ്റ് ഹാമിനെതിരായ പ്രകടനത്തെ കുറിച്ച് പ്രതികരിച്ച് യുണൈറ്റഡ് ലെഫ്റ്റ് ബാക്ക് ലൂക് ഷോ. സത്യം പറയുകയാണെങ്കിൽ വെസ്റ്റ് ഹാമിനെതിരെ ടീമിന്റെ പ്രകടനം ദയനീയമായിരുന്നു എന്ന് ലൂക് ഷോ സമ്മതിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വെസ്റ്റ് ഹാമിനോട് പരാജയപ്പെട്ടിരുന്നു. ടീമിന്റെ ആ പ്രകടനം കാണേണ്ടി വന്ന ആരാധകരെ ഓർത്ത് സങ്കടമുണ്ട് എന്നും ലൂക് ഷോ പറഞ്ഞു.

പരിശീലകൻ അല്ല ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുന്നത്. അതുകൊണ്ട് തന്നെ ഈ പരാജയത്തിന്റെ ഉത്തരവാദിത്വം മൗറീനോക്ക് അല്ലാ എന്നും ലൂക് ഷോ പറഞ്ഞു. കളത്തിൽ ഇറങ്ങിയ 11 പേരും മികച്ച താരങ്ങളാണ്. ആ മികവ് കളത്തിൽ കാണിക്കൻ നമുക്ക് ആയില്ല. അതുകൊണ്ട് ഈ തോൽവിയുടെ ഉത്തരവാദിത്വം കളിക്കാരായ തങ്ങൾക്ക് തന്നെ ആണെന്നും ലൂക് ഷോ പറഞ്ഞു‌.