അപമാനിതനായി ലൂകാസ് പെരെസ് ആഴ്സണൽ വിടുന്നു

ലൂകാസ് പേരെസിന്റെ എമിറേറ്റ്‌സ് സ്റ്റേഡിയത്തിലെ ദിനങ്ങൾ അങ്ങനെ അവസാനമാവുകയാണ്. താരം സ്പെയിനിലേക്ക് തന്നെ മടങ്ങാൻ ഒരുങ്ങുന്നതായാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ.

കഴിഞ്ഞ ട്രാൻസ്ഫർ സീസണിൽ സ്പാനിഷ് ക്ലബ്ബായ ഡിപോർട്ടിവോ ലാകൊരൂനയിൽ നിന്ന് ലണ്ടനിൽ എത്തിയ സ്പാനിഷ് താരത്തിന് പക്ഷെ ഒരിക്കൽ പോലും ആഴ്സണലിന്റെ ആദ്യ ഇലവനിലെ സ്ഥിരം സാനിധ്യമാവാൻ കഴിഞിരുന്നില്ല. 21 മത്സരങ്ങളിൽ നിന്ന് ആഴ്സണലിനായി 9 ഗോളുകൾ നേടിയ പേരെസ് പക്ഷെ മാർച്ചിന് ശേഷം ഗണ്ണേഴ്‌സിനായി ഒരു മത്സരം പോലും കളിച്ചിട്ടില്ല.

ഒലിവിയെ ജിറൂദ്, വെൽബെക് അടക്കമുള്ള മുന്നേറ്റ നിരയുടെ സ്ഥിരതയില്ലായ്മയാണ് ആർസെൻ വെങ്ങറെ 2016 ഇൽ ഒരു പുതിയ സ്‌ട്രൈക്കറെ ടീമിൽ എത്തിക്കാൻ പ്രേരിപ്പിച്ചത്, അങ്ങനെയാണ് 28 കാരനായ പെരെസ് ലണ്ടനിൽ എത്തുന്നത്. എന്നാൽ ആഴ്സണൽ പോലൊരു ടീമിൽ കളിക്കാൻ വേണ്ട ഗുണങ്ങൾ പേരെസിന് ഉണ്ടോ എന്ന സംശയം അന്നേ ആരാധകർ ഉന്നയിച്ചത് ശെരി വെക്കും പോലെ സീസൺ തുടങ്ങിയപ്പോൾ അതുവരെ മധ്യനിരയിൽ കളിച്ചിരുന്ന സാഞ്ചസിനെ സ്‌ട്രൈക്കർ ആകിയാണ് വെങ്ങർ ടീമിനെ ഇറക്കിയത്. ഇതോടെ ജിറൂദിനും വെൽബെക്കിനും പിറകിലായി ബെഞ്ചിൽ മാത്രമായി പേരെസിന് ഇടം. ആഴ്സണലിൽ ഭാവി ഇല്ലെന്ന് മനസിലാക്കിയ പേരെസ് 2017 ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ടീം വിടാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ആഴ്സണൽ മാനേജ്മെന്റ് കൂടുതൽ കളി സമയം വാഗ്ദാനം ചെയ്ത് പേരെസിനോട് ടീമിൽ തുടരാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ജനുവരിക്ക് ശേഷവും കാര്യമായ അവസരങ്ങൾ ലഭിക്കാതിരുന്നതിന് പുറമെ മാർച്ചിന് ശേഷം ഒരു മിനിറ്റ് പോലും പെരെസിനെ കളിപ്പിക്കാൻ വെങ്ങർ തയ്യാറായില്ല.

പുതിയ സ്‌ട്രൈക്കറായി റെക്കോർഡ് തുകയ്ക്ക് ലിയോണിൽ നിന്ന് ലകസറ്റേയും എത്തിയതോടെ ആഴ്സണലിൽ തുടരുക എന്നത് ആത്മഹത്യാപരമാവും എന്ന് അറിയാവുന്ന പെരെസും ഏജന്റും പഴയ ടീമിലേക്ക് തന്നെ മടങ്ങാൻ തീരുമാനിച്ചതാണ്. എങ്കിലും നിലവിൽ ആഴ്സണലിൽ കളികാരനായ പെരെസിന്റെ ജേഴ്സി നമ്പറായ 9 അദ്ദേഹത്തോട് ചോദിക്കാതെ ടീം മാനേജ്മെന്റ് ലകസറ്റേക്ക് നൽകിയതോടെ തീർത്തും അപമാനിതനായ പെരെസ് ക്ലബ്ബിനെതിരെ രംഗത്ത് വരികയായിരുന്നു. ആഴ്സണലിന്റെ നടപടി തീർത്തും സങ്കടകരവും മോശവും ആണെന്ന് പേരെസ് ടീമിനെ അറിയിക്കുകയായിരുന്നു.

ഏതായാലും ഡി പോർട്ടിവോയിൽ നിന്ന് ലഭിച്ച 9 മില്യൺ ന്റെ വാഗ്ദാനം ആഴ്സണൽ അംഗീകരിച്ചാൽ പെരെസിന്റെ ലണ്ടനിലെ മോശം ദിവസങ്ങൾക്ക് അവസാനമായേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഫ്രാൻസിലെ അരങ്ങേറ്റത്തിൽ ഗോളടിച്ച് ഡാനി ആൽവസ്, പി.എസ്.ജിക്ക് കിരീടം
Next articleസീസണിലെ ആദ്യ എൽക്ലാസിക്കോയിൽ ബാഴ്സലോണ