ചെൽസിയിലെ സാഹചര്യങ്ങളിൽ തൃപ്തനായിരുന്നില്ലെന്ന് ലുകാകു

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ചെൽസിയിലെ സഹചര്യങ്ങളിൽ തൃപ്തനായിരുന്നില്ലെന്ന് ചെൽസി സ്‌ട്രൈക്കർ റൊമേലു ലുകാകു. ചെൽസി പരിശീലകൻ തോമസ് ടൂഹൽ വ്യത്യസ്‌ത രീതിയിലുള്ള ഫോർമേഷനിൽ ആണ്‌ കളിച്ചതെന്നും എന്നാൽ ആ ഫോർമേഷൻ തനിക്ക് ചേരുമായിരുന്നില്ലെന്നും ലുകാകു പറഞ്ഞു.

എന്നാൽ താൻ ഒരു പ്രൊഫഷണൽ ആണെന്നും ആ ഫോർമേഷന് യോജിക്കുന്ന രീതിയിൽ കളിയ്ക്കാൻ ശ്രമിക്കുമെന്നും ലുകാകു പറഞ്ഞു. കഴിഞ്ഞ മാസം സ്കൈ ഇറ്റലിക്ക് നൽകിയ അഭിമുഖത്തിലാണ് ലുകാകു ഈ കാര്യങ്ങൾ പറഞ്ഞത്. എന്നാൽ ഇത് കഴിഞ്ഞ ദിവസം മാധ്യമങ്ങൾ പുറത്തുവിട്ടതോടെ താരത്തിന്റെ പരാമർശങ്ങൾ ഫുട്ബോൾ ആരാധകർക്കിടയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് 97.5 മില്യൺ പൗണ്ട് നൽകി ഇന്റർ മിലാനിൽ നിന്നും ലുകാകുവിനെ ചെൽസി സ്വന്തമാക്കിയത്. ഈ സീസണിൽ 18 മത്സരങ്ങളിൽ നിന്നായി ലുകാകു 7 ഗോളുകളും നേടിയിട്ടുണ്ട്. എന്നാൽ കോവിഡ് വൈറസ് ബാധയും പരിക്കും മൂലം ലുകാകുവിന് കഴിഞ്ഞ കുറെ മത്സരങ്ങൾ നഷ്ടമായിരുന്നു.