അടുത്ത സീസണിൽ യുണൈറ്റഡിൽ ഉണ്ടാകുമെന്ന് ഉറപ്പ് നൽകാനാവില്ല- ലുക്കാകു

മാഞ്ചസ്റ്റർ യുണൈറ്റഡിൽ അടുത്ത സീസണിൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ല എന്ന് സമ്മതിച്ച് റൊമേലു ലുക്കാകു. നിലവിലെ കരാറിൽ 2 വർഷത്തോളം ബാക്കി ഉണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ എന്തും സംഭവിക്കാം എന്നാണ് താരം സൂചന നൽകിയത്. യുണൈറ്റഡിൽ എത്തിയത് മുതൽ പ്രകടനത്തിൽ സ്ഥിരത ഇല്ലാത്ത താരം ഇറ്റലിയിലേക് ചുവട് മാറിയേക്കും എന്ന അഭ്യൂഹങ്ങൾ സജീവമാണ്.

‘എനിക്കറിയില്ല ഞാൻ അടുത്ത സീസണിൽ ഉണ്ടാകുമോ ഇല്ലയോ എന്നത്, റൂമറുകൾക്ക് മറുപടി നൽകാൻ ആഗ്രഹിക്കുന്നില്ല’എന്നാണ് താരം പറഞ്ഞത്. മോശം പ്രകടനത്തിന്റെ പേരിൽ വിമർശനം നേരിടുന്ന ഗോൾ കീപ്പർ ഡേവിഡ് ഡി ഹെയക്ക് പിന്തുണ നൽകാനും താരം മറന്നില്ല. പോയ 8 സീസണുകളിൽ സ്ഥിരതയുള്ള പ്രകടനം നടത്തുന്ന താരമാണ് ഡേവിഡ്, ചില കളികളുടെ പേരിൽ അദ്ദേഹത്തെ കുറ്റപ്പെടുത്താൻ സാധിക്കില്ല, ഈ സീസണിൽ തന്നെ എത്രയോ തവണ ഡേവിഡ് ഞങ്ങളെ രക്ഷിച്ചിട്ടുണ്ട് എന്നാണ് ലുക്കാക്കു താരത്തിന് പിന്തുണ നൽകി പറഞ്ഞത്.

Exit mobile version