Site icon Fanport

ഗോൾ വറുതിക്ക് വിട, അവസാനം ഓൾഡ് ട്രാഫോഡിൽ ലുക്കാകുവിന് ഗോൾ

നീണ്ട ഇടവേളക്ക് ശേഷം റൊമേലു ലുക്കാകുവിന് ഓൾഡ് ട്രാഫോഡിൽ ഒരു ഗോൾ. കൃത്യമായി പറഞ്ഞാൽ 252 ദിവസങ്ങൾക്കും 14 മത്സരങ്ങൾക്കും ശേഷമാണ് ലുക്കാകു മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ഓൾഡ് ട്രാഫോഡിൽ ഒരു ഗോൾ നേടുന്നത്.

ഇന്ന് ഫുൾഹാമിനെതിരായ മത്സരത്തിൽ മാറ്റയുടെ പാസിൽ നിന്നും 42ആം മിനിറ്റിൽ ആണ് ലുകാകുവിന്റെ ഗോൾ പിറന്നത്. കഴിഞ്ഞ മാര്ച്ചിൽ സ്വാൻസിക്കെതിരെയാണ് ലുക്കാകു അവസാനമായി ഓൾഡ് ട്രാഫോഡിൽ ഗോൾ നേടിയിരുന്നത്.

Exit mobile version