മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഓർത്ത് സന്തോഷിക്കുന്നു എന്ന് ലുകാകു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസൺ ഓർക്കുമ്പോൾ സന്തോഷമുണ്ട് എന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ ലുകാകു. ഇന്നലെ ഇന്റർ മിലാനെ യൂറോപ്പ സെമി ഫൈനലിൽ എത്തിച്ച ശേഷം സംസാരിക്കുകയായിരുന്നു ലുകാകു. മാഞ്ചസ്റ്റർ യുണൈറ്റഡ് നേരത്തെ യൂറോപ്പ സെമി ഫൈനലിൽ പരാജയപ്പെട്ടിരുന്നു. താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ ഒരുപാട് മെച്ചപ്പെട്ടതിൽ സന്തോഷിക്കുന്നു എന്ന് ലുകാകു പറഞ്ഞു.

ഒലെ ഗണ്ണാർ സോൾഷ്യറിന്റെ കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത് എന്ന് ലുകാകു പറഞ്ഞു. ഗ്രീൻവുഡിന്റെ വളർച്ച താൻ ശ്രദ്ധിക്കുന്നുണ്ട്. മാർഷ്യലും റാഷ്ഫോർഡും നടത്തുന്ന ഗംഭീര പ്രകടനങ്ങളും താൻ കാണുന്നുണ്ട്. ഇതൊക്കെ താൻ പ്രതീക്ഷിച്ചതാണെന്നും ലുകാകു പറഞ്ഞു. കഴിഞ്ഞ സീസൺ അവസാനം ആയിരുന്നു ലുകാകു മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് ഇന്റർ മിലാനിൽ എത്തിയത്. ആ നീക്കം ലുകാകുവിനും മാഞ്ചസ്റ്റർ യുണൈറ്റഡിലെ യുവ സ്ട്രൈക്കർമാർക്കും ഒരുപോലെ ഗുണം ചെയ്തു.