ലുക്കാകുവിന് ബാൻ ലഭിച്ചേക്കും, ഡെർബിയടക്കമുള്ള മത്സരങ്ങൾ നഷ്ടമാകും

- Advertisement -

ബ്രൈറ്റൺ ഡിഫന്റർ ഗെയ്‌തന് ബോങ്ങിനെ മനപൂർവം ചവിട്ടിയതിനാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബെല്ജിയൻ സ്‌ട്രൈക്കർ റൊമേലു ലുകാക്കു ബാൻ ഭീഷണിയുടെ നിഴലിൽ.

ശനിയാഴ്ച്ച നടന്ന പ്രീമിയർ ലീഗ് മത്സരത്തിനിടെയാണ് ലുകാക്കു ബോങ്ങിനെ ചവിട്ടിയത്, 66ആം മിനിറ്റിൽ ആഷ്‌ലി യങ് ഗോൾ നേടുന്നതിന് തൊട്ടു മുൻപാണ് ഇത് സംഭവിച്ചത്, മത്സരത്തിനിടെ റഫറി ചവിട്ടുന്നത് കണ്ടില്ലെങ്കിലും ടിവി റിപ്ലെകളിൽ ലുകാക്കുവിന്റെ പ്രവർത്തി വ്യക്തമായി കാണാമായിരുന്നു.

എഫ്എ മാച് റഫറി നീൽ സ്വബ്രിക്കിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മാച് റഫറി ലുകകുവിന് എതിരായ റിപ്പോർട്ട് ആണ് നൽകുന്നത് എങ്കിൽ മാഞ്ചസ്റ്റർ ഡെർബിയടക്കമുള്ള പ്രധാനപ്പെട്ട ഫിക്‌സ്ച്ചറുകൾ ലുകാകുവിന് നഷ്ടമാകും. ബുധനാഴ്ച വാറ്റ്ഫോഡിന് എതിരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement