ലുകാകുവിന് ശേഷം ആദ്യമായി ഒരു എവർട്ടൺ താരം പ്രീമിയർ ലീഗിലെ മികച്ച താരം

20201009 160353
- Advertisement -

എവർട്ടൺ ഇപ്പോൾ പ്രീമിയർ ലീഗിൽ ഗംഭീര ഫോമിലാണ്. കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ച് നിൽക്കുന്ന എവർട്ടണ് കരുത്തായത് അവരുടെ സ്ട്രൈക്കർ കാൾവട്ട് ലൂവിന്റെ മികച്ച ഫോമാണ്. പ്രീമിയർ ലീഗിന്റെ ആദ്യ മാസം ഗോളടിച്ച് കൂട്ടിയ കാൾവട്ട് ലൂവിനെ പ്രീമിയർ ലീഗിലെ സെപ്റ്റംബറിലെ മികച്ച താരമായി തിരഞ്ഞെടുത്തിരിക്കുകയാണ്. 2017 മാർച്ചിൽ ലുകാകു ഈ പുരസ്കാരം സ്വന്തമാക്കിയതിനു ശേഷം ആദ്യമായാണ് ഒരു എവർട്ടൺ താരം പ്ലയർ ഓഫ് ദി മന്ത് പുരസ്കാരം സ്വന്തമാക്കുന്നത്.

സെപ്റ്റംബറിൽ മൂന്ന് മത്സരങ്ങൾ കളിച്ച കാൾവട്ട് ലൂവിൻ അഞ്ചു ഗോളുകൾ നേടിയിരുന്നു. ഇതിൽ വെസ്റ്റ് ബ്രോമിനെതിരെ നേടിയ ഹാട്രിക്കും ഉൾപ്പെടുന്നു. ഇപ്പോൾ ലീഗിൽ നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആറു ഗോളുകളുമായി താരം ലീഗിലെ ടോപ്പ് സ്കോറർ ആണ്.

Advertisement