ലുകാകുവിന് പിന്തുണ പ്രഖ്യാപിച്ച് മൗറീനോ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ റൊമേലു ലുകാകു അടുത്ത് തന്നെ ഫോമിലേക്ക് തിരികെ എത്തുമെന്ന് മൗറീനോ. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും മികച്ച ഔട്ട് ഫീൽഡ് താരമായിരുന്ന ലുകാകു എന്നാൽ ഈ സീസണിൽ കളി മറന്ന രീതിയിലാണ് കളിക്കുന്നത്. ലുകാകുവിനെതിരെ വൻ വിമർശനങ്ങളും ആരാധകരിൽ നിന്ന് ഉയരുന്നുണ്ട്. ലുകാകുവിനെ ബെഞ്ചിൽ ഇരുത്തണം എന്നുവരെ ശ്ബദങ്ങൾ ഉയരുമ്പോഴാണ് താരത്തെ പിന്തുണച്ച് മൗറീനോ രംഗത്ത് എത്തിയത്.

ലുകാകു ഇപ്പോൾ മികച്ച രീതിയിൽ അല്ല കളിക്കുന്നത്. ഗോൾ മാത്രമല്ല ടീമുമായി ഒത്തിണക്കത്തിലും ലുകാകു ഇപ്പോൾ പിറകിലാണ്. പക്ഷെ ലുകാലു മികച്ച സ്ട്രൈക്കറാണെന്ന് എല്ലാവർക്കും അറിയാം. പ്രു ഗോൾ ഉടൻ വരും എന്നും അതോടെ ആത്മവിശ്വാസവും ഫോമും തിരികെ എത്തും എന്നും മൗറീനോ പറഞ്ഞു.