Site icon Fanport

ലുകാകുവിന് പരിക്ക്, ടീമിൽ നിന്ന് പുറത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റൊമേലു ലുകാകുവിന് പരിക്ക്. ഫോമിൽ അല്ലാത്തതിനാൽ കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന ലുകാലു ഇന്ന് ബോർണമതിനെതിരെ ബെഞ്ചിൽ വരെ ഇല്ല. എന്നാൽ ഇത് ഫോം പരിഗണിച്ചല്ല പരിക്ക് കാരണം എന്നാണ് മൗറീനോ പറഞ്ഞത്. രണ്ട് ദിവസം മുന്നെ ട്രെയിനിങിനിടെ ലുകാകുവിന് പരിക്കേറ്റിരുന്നു. അത് കാരണമാണ് വിശ്രമം നൽകിയത് എന്ന് മൗറീനോ പറഞ്ഞു.

പരിക്ക് എന്നാൽ ഗുരുതരമല്ല എന്നും ജോസെ പറഞ്ഞു. യുവന്റസിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരമാണ് അടുത്തതായി യുണൈറ്റഡിന് വരാൻ ഉള്ളത്. അന്ന് ലുകാകു ഇറങ്ങും എന്നാണ് കരുതുന്നത്.

Exit mobile version