തുടർച്ചയായ ഏഴാം സീസണിലും ഗോൾ നേട്ടത്തിൽ രണ്ടക്കം കണ്ട് ലുകാകു

ഇന്നലെ ക്രിസ്റ്റൽ പാലസിനെതിരായ മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയാണ് ലുകാകു തന്റെ ഗോൾ വരൾച്ചയ്ക്ക് വിരാമം ഇട്ടത്. ഇതോടെ ഈ സീസണിൽ പ്രീമിയർ ലീഗിൽ ലുകാകു നേടിയ ഗോളുകളുടെ എണ്ണം 10 ആയി. തുടർച്ചയായ ഏഴാമത്തെ സീസണിൽ ആണ് ലുകാകു പ്രീമിയർ ലീഗിൽ ഗോൾ നേട്ടത്തിൽ രണ്ടക്കം കാണുന്നത്. റൂണി (11), ലാംപാർഡ് (10), ഹെൻറി (8), അഗ്യൂറോ (8) എന്നിവർ മാത്രമാണ് ലുകാകുവിനേക്കാൾ മുന്നിൽ ഈ നേട്ടം കൈവരിച്ചവർ.

പ്രീമിയർ ലീഗിൽ ഇതുവരെ 111 ഗോളുകൾ നേടിയ ലുകാകു പ്രീമിയർ ലീഗിലെ മികച്ച 20 ഗോൾ വേട്ടക്കാരുടെ പട്ടികയിലും എത്തി ഇതോടെ. 2011-12 സീസണിൽ ആണ് ലുകാകു ആദ്യമായി പ്രീമിയർ ലീഗിൽ എത്തുന്നത്, എന്നാൽ 2012-13 സീസണിൽ വെസ്റ്റ്ബ്രോമിൽ എത്തിയത് മുതൽ ആണ് ലുകാകു ഗോൾ വേട്ട തുടങ്ങിയത്. തുടർന്ന് എവർട്ടണിലും കളിച്ച ലുകാകു 2017ൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. യുണൈറ്റഡിന് വേണ്ടി ഇതുവരെ പ്രീമിയർ ലീഗിൽ 26 ഗോളുകൾ ലുകാകു നേടിയിട്ടുണ്ട്.

Previous articleബാഴ്‌സലോണയുടെ കോപ്പ ഡെൽ റേ റെക്കോർഡ് ആർക്കും തകർക്കാനാവില്ലെന്ന് പിക്വേ
Next articleമാഞ്ചസ്റ്റർ യുണൈറ്റഡിനെ വെല്ലുന്ന കിറ്റ് പ്യുമയുമായുള്ള ഡീലുമായി മാഞ്ചസ്റ്റർ സിറ്റി