മാഞ്ചസ്റ്ററിന് ആശ്വസിക്കാം, ലുകാകു പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ഉണ്ടാകും

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് ആശ്വസിക്കാം. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിൽ ആദ്യ പ്രീമിയർ ലീഗ് മത്സരത്തിന് സ്ട്രൈക്കർ ലുകാകു ഉണ്ടാകും. ലോകകപ്പിന് ശേഷമുള്ള വിശ്രമം കഴിഞ്ഞ നാളെ റൊമേലു ലുകാകു മാഞ്ചസ്റ്ററിൽ പരിശീലനം ആരംഭിക്കും. ഓഗസ്റ്റ് 10ന് ലെസ്റ്റർ സിറ്റിക്കെതിരെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ലീഗ് മത്സരം.

ലുകാകു മാത്രമല്ല മറ്റു താരങ്ങളും ഉടൻ ട്രെയിനിങ് ആരംഭിക്കും എന്ന് മൗറീനോ സൂചന നൽകി. ഇംഗ്ലീഷ് താരങ്ങളായ മാർക്കസ് റാഷ്ഫോർഡ്, ഫിൽ ജോൺസ് എന്നിവർ നാളെ കാരിങ്ടണിൽ പരിശീലനം ആരംഭിക്കും. സ്വീഡിഷ് താരമായ ഡിഫൻഡർ ലിൻഡലോഫ് ഇന്ന് മാഞ്ചസ്റ്ററിൽ എത്തും. പോൾ പോഗ്ബ, ആഷ്ലി യങ് തുടങ്ങിയവരും വരിം ദിവസങ്ങളിൽ ടീമിനൊപ്പം ചേരും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version