മികച്ച ടീമുകൾക്കെതിരെ ഗോളടിക്കാൻ കഴിയാതെ ലുകാകു

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സമ്മറിലെ വമ്പൻ സൈനിംഗായ ലുകാക്കു ഫെബ്രുവരി അവസാനിക്കും മുമ്പ് തന്നെ ഇരുപതിൽ അധികം ഗോളുകൾ മാഞ്ചസർ യുണൈറ്റഡിനായി നേടി. താരം തന്റെ കരിയറിലെ ഏറ്റവും മികച്ച ഗോൾ ടാലി ഈ സീസണിൽ മറികടക്കുകയും ചെയ്തേക്കാം. എന്നാൽ ലുകാകുവിനെതിരെ എക്കാലത്തും ഉണ്ടായിരുന്ന വിമർശനം ഇപ്പോൾ വീണ്ടും ഉയരുകയാണ്.

മികച്ച ടീമുകൾക്കെതിരെ നിറം മങ്ങുകയാണ് ലുകാകുവിന്റെ ഇതുവരെയുള്ള പതിവ്. മാഞ്ചസ്റ്ററിൽ എത്തിയ ശേഷം പ്രീമിയർ ലീഗിൽ 12 ഗോളുകൾ അടിച്ചു എങ്കിലും ലുകാകുവിന്റെ ഒരു ഗോൾ പോലും പ്രീമിയർ ലീഗിൽ ഇപ്പോൾ ആദ്യ എട്ടു സ്ഥാനങ്ങളിൽ ഉള്ളവർക്കെതിരെയല്ല. 900 മിനുട്ടുകൾ ഈ ടോപ്പ് 8 ടീമിനെതിരായി ലുകാക്കു കളിച്ചു എങ്കിലും ഒരു ഗോളും പിറന്നിട്ടില്ല. 17 ഷോട്ടുകൾ ഈ 900 മിനുട്ടിൽ എടുത്തിട്ടാണ് ഈ‌ ഫലം.

നാളെ ചെൽസിക്കെതിരെ ലുകാകു ഈ പേരുദോഷം മാറ്റുമെന്നാണ് മാഞ്ചസ്റ്റർ ആരാധകർ പ്രതീക്ഷിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement