വിമർശനങ്ങൾ വകവെക്കാതെ ലൂയിസിന് ആഴ്സണലിൽ പുതിയ കരാർ

ആഴ്സണൽ സെന്റർ ബാക്ക് ഡേവിഡ് ലൂയിസിനെ ടീമിൽ നിലനിർത്താൻ ക്ലബ് തീരുമാനിച്ചു. ഒരു വർഷത്തെ കരാർ താരം ഒപ്പുവെച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉടൻ ആഴ്സണലിന്റെ ഔദ്യോഗിക പ്രഖ്യാപനം വരും എന്നാണ് കരുതുന്നത്. താരത്തെ ഒഴിവാക്കണം എന്ന് ആരാധകർ വിമർശനം ഉയർത്തുന്നതിനിടയിൽ ആണ് ഈ പുതിയ കരാർ വാർത്ത വരുന്നത്..

കഴിഞ്ഞ ആഴ്ച മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് വാങ്ങി ലൂയിസ് വിവാദത്തിൽ ആയിരുന്നു. ഈ സീസൺ തുടക്കത്തിൽ ആയിരുന്നു ഡേവിഡ് ലൂയിസ് ചെൽസി വിട്ട് ആഴ്സണലിൽ എത്തിയത്. താരം രണ്ട് വർഷത്തെ കരാറിലാണ് ഒപുവെച്ചത് എന്നായിരുന്നു മുമ്പ് റിപ്പോർട്ട് വന്നത് എങ്കിലും ഈ സീസണോടെ തന്നെ ലൂയിസിന്റെ കരാർ അവസാനിക്കും എന്ന് നേരത്തെ ഏജന്റ് പറഞ്ഞിരുന്നു.

Exit mobile version