Site icon Fanport

ലോവ്റെന് പരിക്ക്, മൂന്നാഴ്ച കൂടെ പുറത്തിരിക്കും

ലിവർപൂൾ താരം ലോവ്റെൻ മൂന്നാഴ്ച കൂടെ പുറത്തിരിക്കേണ്ടി വരും. ലിവർപൂൾ മാനേജർ ക്ലോപ്പാണ് ലോവ്റന്റെ പരിക്കിനെ കുറിച്ച് വിശദീകരണം നൽകിയത്. ലോകകപ്പിനിടെ ഏറ്റ പരിക്കാണ് ലോവ്റെനെ ഇപ്പോഴും പുറത്ത് നിർത്തുന്നത്. ലോകകപ്പിൽ ക്രൊയേഷ്യക്ക് ഒപ്പം ഫൈനൽ വരെ ലോവ്റെൻ എത്തിയിരുന്നു.

കഴിഞ്ഞ ആഴ്ച തന്നെ ലോവ്റെൻ മേർസിസൈഡിൽ എത്തിയിരുന്നു. എന്നാൽ ട്രെയിനിങ് ആരാംഭാക്കാൻ ലോവ്റെന് ഇനിയും ആയില്ല എന്ന് ക്ലോപ്പ് പറഞ്ഞു. നേരത്തെ തന്നെ ലോവ്റെന് ഈ പരിക്ക് ഉണ്ടായിരുന്നു. ലോകകപ്പിൽ മൂന്ന് 120 മിനുട്ടുകൾ കളിക്കേണ്ടി വന്നത് പരിക്ക് കൂട്ടിയെന്നും ക്ലോപ്പ് പറഞ്ഞു. അടുത്ത മാസത്തെ രാജ്യാന്തര മത്സരങ്ങൾക്കായുള്ള ബ്രേക്ക് കഴിഞ്ഞെ ഇനി ലോവ്റെൻ തിരികെ ടീമിൽ എത്താൻ സാധ്യതയുള്ളൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version