വിദേശത്തുള്ള താരങ്ങളോട് ലണ്ടണിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ട് ചെൽസി

പ്രീമിയർ ലീഗിൽ പരിശീലനങ്ങൾ പുനരാരംഭിക്കാൻ ശ്രമിക്കുന്ന ചെൽസി ഇംഗ്ലണ്ട് വിട്ട താരങ്ങളോട് ലണ്ടണിലേക്ക് മടങ്ങാൻ നിർദ്ദേശം നൽകി. കൊറോണ കാരണം ഫുട്ബോൾ നിലച്ചതോടെ ചെൽസിയുടെ മൂന്ന് താരങ്ങൾ രാജ്യം വിട്ടിരുന്നു. വില്യൻ, പുലിസിച്, എമേഴ്സൺ എന്നിവരായിരുന്നു സ്വന്തം നാട്ടിലേക്ക് മടങ്ങിയത്. ഇവർ മൂന്ന് പേരോടും പെട്ടെന്ന് തന്നെ തിരികെയെത്താം ചെൽസി ആവശ്യപ്പെട്ടു.

എന്നാൽ യാത്ര വളരെയേറെ ബുദ്ധിമുട്ടായതിനാൽ എങ്ങനെ ഈ താരങ്ങൾ തിരികെയെത്തും എന്നതിൽ ആശങ്കയുണ്ട്. തിരികെ വന്നാൽ നിർബന്ധമായും താരങ്ങൾ 14 ദിവസൻ ക്വാരന്റൈനിൽ കഴിയേണ്ടതും ഉണ്ട്. പ്രീമിയർ ലീഗ് ജൂൺ 8ന് ആരംഭിക്കാൻ ആണ് ഇപ്പോൾ ശ്രമങ്ങൾ നടക്കുന്നത്. അങ്ങനെയാണ് എങ്കിൽ അടുത്ത ആഴ്ച തന്നെ ക്ലബുകൾ പരിശീലനം ആരംഭിക്കേണ്ടി വരും.

Exit mobile version