Site icon Fanport

ലണ്ടണിൽ ചെന്ന് ചെൽസിയെ തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്ന സ്ഥാനത്തുള്ള ആഴ്സണലുമായുള്ള പോയിന്റ് വ്യത്യാസം കുറച്ച് മാഞ്ചസ്റ്റർ സിറ്റി. ഇന്ന് സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന പോരാട്ടത്തിൽ മറുപടിയില്ലാത്ത ൽരു ഗോളിനായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. പോട്ടറിന് കീഴിൽ ഇനിയും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ ആകാത്ത ചെൽസിക്ക് ഇന്നും അവരുടെ മികവിലേക്ക് ഉയരാൻ ആയില്ല.

Picsart 23 01 06 03 14 59 214

ആദ്യ പകുതിയിൽ ഇന്ന് ഇരു ടീമുകൾക്കും അവസരങ്ങൾ കുറവായിരുന്നു. ആദ്യ പകുതിയുടെ അവസാനം ചുകുമേകയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയത് ചെൽസിക്ക് തിരിച്ചടിയായി. രണ്ടാം പകിതിയിൽ ആണ് ഗോൾ വന്നത്. 63ആം മിനുട്ടിൽ റിയാദ് മെഹ്റസാണ് ഗോൾ നേടിയത്. ഗ്രീലിഷിന്റെ പാസ് സ്വീകരിച്ചാണ് മെഹ്റസ് ഗോൾ കണ്ടെത്തി.

സിറ്റി 23 01 06 03 14 15 183

ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി 17 മത്സരങ്ങളിൽ നിന്ന് 39 പോയിന്റിൽ എത്തി. ഒന്നാം സ്ഥാനത്തുള്ള ആഴ്സണലിനെക്കാൾ 5 പോയിന്റ് പിറകിലാണ് ഇപ്പോഴും സിറ്റി. ചെൽസി ആകട്ടെ 17 മത്സരങ്ങളിൽ നിന്ന് 25 പോയിന്റുമായി പത്താം സ്ഥാനത്താണ്.

Exit mobile version