Site icon Fanport

ലോ സെൽസോ ഇനി ടോട്ടൻഹാമിന് സ്വന്തം, സ്ഥിരം കരാറിൽ ഒപ്പിട്ടു

ജിയോവാനി ലോ സെൽസോയുടെ ലോൺ കരാർ സ്പർസ് സ്ഥിരം കരാറിലേക്ക് മാറ്റി. സ്പാനിഷ് ക്ലബ്ബ് ബെറ്റിസിൽ നിന്ന് ലോണിൽ ലണ്ടനിൽ എത്തിയ താരത്തിനെ സ്ഥിരം കരാറിൽ സൈൻ ചെയ്യാൻ മൗറീഞ്ഞോ തീരുമാനിക്കുകയായിരുന്നു. പുതിയ കരാർ പ്രകാരം 2025 വരെ താരം സ്പർസിൽ തുടരും. 27 മില്യൺ യൂറോയാണ് താരത്തിനായി മുടക്കിയത്.

23 വയസുകാരനായ ലോ സെൽസോ അർജന്റീനൻ ദേശീയ താരമാണ്. മധ്യനിരയിൽ കളിക്കുന്ന താരം 2016 ൽ പാരീസ് സെയിന്റ് ജർമ്മനിലൂടെയാണ് യൂറോപ്യൻ ഫുട്‌ബോളിലേക്ക് എത്തുന്നത്. 2019 ൽ ബെറ്റിസിൽ എത്തിയെങ്കിലും ഉടനെ തന്നെ താരത്തെ ലോണിൽ നൽകാൻ അവർ തീരുമാനികുകയായിരുന്നു. മൗറീഞ്ഞോ പരിശീലകനായി എത്തിയതോടെ സ്പർസ് ആദ്യ ഇലവനിൽ സ്ഥാനം നേടി എടുത്ത താരം സ്ഥിരം കരാറിന് അർഹൻ ആണെന്ന് മൗറീഞ്ഞോ നേരത്തെ വ്യക്തമാക്കിയിരുന്നു.

Exit mobile version