എൽനെനിക്ക് പുതിയ ആഴ്സണൽ കരാർ

ആഴ്സണൽ മധ്യനിര താരം മുഹമ്മദ് എൽനെനി ക്ലബ്ബ്മായുള്ള കരാർ പുതുക്കി. 2022 വരെയാണ് താരം എമിറേറ്റ്സിൽ തുടരുക. ഈജിപ്ത് ദേശീയ താരമായ എൽനെനി 2016 ലാണ് ബാസലിൽ നിന്ന് ലണ്ടൻ ക്ലബ്ബിൽ എത്തിയത്. ക്ലബ്ബിനായി ഇതുവരെ 65 മത്സരങ്ങളിൽ ബൂട്ട് കെട്ടിയിട്ടുണ്ട്.

ആദ്യ സീസണിൽ അധികമൊന്നും അവസരം ലഭിക്കാതിരുന്ന താരം ഈ സീസണിൽ വെങ്ങാറിന്റെ ടീമിൽ നിർണായക സ്ഥാനം നേടിയിരുന്നു. ഡിഫൻസീവ് മിഡ് ഫീൽഡറായ താരം സെൻട്രൽ ഡിഫൻസിലും കളിക്കാൻ പ്രാപ്തനാണ്. താരം ലെസ്റ്ററിലേക്ക് മാറിയേക്കും എന്ന വാർത്തകൾ ഉണ്ടായിരുന്നെങ്കിലും ഫ്രാൻസിസ് കൊക്കലിൻ വലൻസിയയിലേക്ക് മാറിയതോടെയാണ് താരത്തെ നില നിർത്താൻ ക്ലബ്ബ് തീരുമാനിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleതായ്ലാന്റിനെ തകർത്ത് ഓസ്ട്രേലിയ
Next articleറഹുബ്കയ്ക്ക് ആരാധകരുടെ വക രണ്ടാം അവാർഡ്