Site icon Fanport

ടോട്ടൻഹാം ഗോൾകീപ്പർ ലോറിസിന് ഗുരുതര പരിക്ക്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ടോട്ടൻഹാമിന്റെ ഈ സീസൺ വളരെ മോശം രീതിയിലാണ് പോകുന്നത്. ഇന്ന് അവരുടെ ക്യാപ്റ്റനും ഗോൾകീപ്പറുമായി ഹ്യൂഗോ ലോറിസിന് പരിക്കേറ്റിരിക്കുകയാണ്. ബ്രൈറ്റണെതിരായ മത്സരത്തിന്റെ രണ്ടാം മിനുട്ടിലായിരുന്നു ലോറിസിന് ഗുരുതരമായ പരിക്കേറ്റത്. ഒരു ക്രോസ് പിടിക്കുന്നതിനെ പന്ത് കൈ വിട്ട് തഴേക്ക് വീണ ലോറിസിന്റെ ഇടതു കൈക്കാണ് പരിക്കേറ്റത്.

പരിക്കിന്റെ ദൃശ്യങ്ങൾ ഭയപ്പെടുത്തുന്നതാണ്. കയ്യുടെ എല്ലിന് ഗുരുതര പൊട്ടൽ ഉണ്ടാകുമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ വരുന്നത്. മാസങ്ങളോളം ഫ്രഞ്ച് കീപ്പർ പുറത്തിരിക്കേണ്ടി വരും. പരിക്കേൽക്കുന്നതിനിടെ ഒരു ഗോളും ലോറിസ് വഴങ്ങിയിരുന്നു. സ്ട്രൈച്ചറിൽ പിച്ചിൽ നിന്ന് പുറത്ത് എത്തിച്ച ലോറിസിനെ ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version